രാമമംഗലം..... പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടു കിട്ടി. മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. ഉല്ലാസ് ആർ മുല്ലമലയാണ് ഇന്നലെ ഓഴുക്കിൽ പ്പെട്ട് കാണാതായത്

ഇന്നലെ വൈകിട്ട് 6 മണിയോടെ മാമ്മലശ്ശേരി പയ്യാറ്റിക്കടവിലാണ് അപകടം സംഭവിച്ചത്. സഹപ്രവർത്തകരോടൊപ്പം മാമ്മലശ്ശേരിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു ഡോക്ടർ ഉല്ലാസ്. മണൽപ്പരപ്പിൽ നിന്നും കുളിക്കുന്നതിനായി പുഴയിലേക്കിറങ്ങുന്നതിനിടെ കാൽവഴുതിയാണ് അപകടം സംഭവിച്ചത്. കൂടെ ഉണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ടു മുങ്ങിപോവുകയായിരുന്നു പിറവത്ത് നിന്നും എത്തിയ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇരുട്ട് വ്യാപിച്ചതോടെ അവസാനിപ്പിച്ചു. തുടർന്ന് സ്ഥലത്തെത്തിയ സ്‌കൂബാ ടീമും രാത്രി 10 മണിയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. ആഴമേറിയ ഈ ഭാഗത്ത് ശക്തമായ അടിയൊഴുക്കുള്ളതാണ് രാത്രിയിലെ തിരച്ചിലിന് തടസ്സമായത്. ഇന്ന് അഗ്നിശമന സേനയുടെ മുങ്ങൽ വിദഗ്ധരെ കൂടാതെ പ്രൈവറ്റ് ഏജൻസിയും തിരച്ചിലിന് രംഗത്ത് ഉണ്ടായിരുന്നു.
The dead body of the doctor who went missing while bathing in the river was found.
